Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kavalakkal Bridge

Alappuzha

കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ടി​ഞ്ഞു​താ​ഴ്ന്ന് മി​ത്ര​ക്ക​രി ക​വ​ല​യ്ക്ക​ൽ പാ​ലം- ദേ​വീ​ക്ഷേ​ത്രം റോ​ഡ്

രാ​മ​ങ്ക​രി: കാ​ല​വ​ർ​ഷ​ത്തി​ൽ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് മി​ത്ര​ക്ക​രി ക​വ​ല​യ്ക്ക​ൽ പാ​ലം-ദേ​വീ​ക്ഷേ​ത്രം റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം താ​ഴേ​ക്ക് ഇ​ടി​ഞ്ഞുതാ​ഴ്ന്നു. ഇ​തോ​ടെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. നി​ത്യ​വും വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്ന റോ​ഡ് ത​ക​ർ​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

ഒ​രു വ​ശ​ത്ത് പാ​ട​ശേ​ഖ​ര​വും മ​റു​വ​ശ​ത്ത് വ​ലി​യ നാ​ട്ടു​തോ​ടു​മാ​യി​ട്ടു​ള്ള റോ​ഡി​ന്‍റെ മ​ധ്യഭാ​ഗ​മാ​ണ് താ​ഴേ​ക്ക് ഇ​ടി​ഞ്ഞു താ​ണ​ത്. ഇ​തോ​ടെ റോ​ഡ് ര​ണ്ടാ​യി പി​ള​ർ​ന്ന നി​ല​യി​ലാ​യി. നി​ല​വി​ൽ ഇ​തി​ലേ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ക​ട​ന്നു​പോ​കു​ക ദു​ഷ്ക​ര​മാ​ണ്. എ​ന്നി​ട്ടും പ്ര​ശ്നം ക​ണ്ട​താ​യി ന​ടി​ക്കാ​ൻ പോ​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ത​യാ​റാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് ക​ടു​ത്ത അ​മ​ർ​ഷ​മാ​ണു​ള്ള​ത്.

കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ റോ​ഡി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളും കൂ​ടി തൊ​ട്ട​ടു​ത്തു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ നാ​ട്ടു​തോ​ട്ടി​ലേ​ക്കോ പ​തി​ക്കാ​നും അ​ത് ദു​ര​ന്ത​മാ​യി മാ​റാ​നു​മു​ള്ള സാ​ധ്യ​ത​യും വ​ള​രെ കൂ​ടു​ത​ലാ​ണ്.

പ്ര​ശ്നം ഇ​ത്ര​മേ​ൽ ഗൗ​ര​വ​മു​ള്ള​താ​യി​ട്ടും ഒ​ന്നു തി​രി​ഞ്ഞു നോ​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ റോ​ഡി​ലെ കു​ഴി​യി​ൽ മു​ന്ന​റി​യി​പ്പാ​യി വാ​ഴ നാ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ളു​ക​ൾ​ക്ക് മി​ത്ര​ക്ക​രി ക്ഷേ​ത്ര​ത്തി​ലേ​ക്കും എ​ട​ത്വ ക​ള​ങ്ങ​ര റോ​ഡി​ലേ​ക്കും പോ​കാ​ൻ പ്ര​ധാ​ന ആ​ശ്രയ​മാ​ണ് റോ​ഡ്. എ​ത്ര​യും വേ​ഗം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up